കറവപശുക്കള്‍ക്ക് ധാതുലവണ മിശ്രിതത്തിന്റെ വിതരണവും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ കറവപശുക്കള്‍ക്ക് ധാതുലവണ മിശ്രിതത്തിന്റെ വിതരണവും, ദേശീയ ജന്തുജന്യ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടന്നു.

മൃഗാശുപത്രിയില്‍ നടന്ന വിതരണവും ക്യാമ്പും നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍മാരായ എ.അസീസ്, വല്‍സരാജ് കേളോത്ത്, ഷീബ അരീക്കല്‍, ശൈലജ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.ഗീത, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ റെജി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.നിധീഷ് എന്നിവര്‍ സംസാരിച്ചു

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!