യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് ലീഗ് പ്രവര്‍കരെയും അവരെ ആശുപത്രിയില്‍ എത്തിച്ച എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കളെ പോലീസും ഡി വെ എഫ് ഐ പ്രവര്‍ത്തകരും ക്രൂരമായി ആക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി.

മഠത്തില്‍ അബ്ദുറഹ്മാന്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, കെ ടി വിനോദന്‍ , വി.ടി സുരേന്ദന്‍ , റഷീദ് പുളിയഞ്ചേരി, കെ.എം നജീബ്, എ.അസീസ്, അലി കൊയിലാണ്ടി, ഇ.ടി. പത്മനാഭന്‍ അന്‍വര്‍ ഇയ്യഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!