ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 43-ാം വാർഷിക ദിനം ആചരിച്ചു

കൊയിലാണ്ടി: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 43-ാം വാർഷിക ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മൂരാട് ദാമോദരൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് ടി.പി.നസീബറായ് അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് അംഗങ്ങൾ പങ്കെടുത്ത സംഘടനയുടെ ജന്മവാർഷിക പരിപാടിയിൽ സംഘടനയുടെ സ്ഥാപക നേതാവ് മാനുകുട്ടൻ ചേട്ടൻ്റെ അനുസ്മരണവും നടന്നു.

സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ ട്രഷററുമായ ഖദീജ ഹംസ, ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണൻ എന്നിവർ മാനുക്കുട്ടൻ ചേട്ടൻ്റെ സംഘടനാ പ്രവർത്തനങ്ങളെ അനുസ്മരിച്ചു. ജില്ലാ ഉപാധ്യക്ഷരായ സി.കെ.മധുസൂദനൻ, ടി.ജനാർദ്ദനൻ, പി.ബാബു, ബേബി കുളക്കാട്, ജോ. സെക്രട്ടറി പി.എം.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പി.വി.ചന്ദ്രൻ സ്വാഗതവും പി.എം.ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!