കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് ലിങ്ക് റോഡിലെ ഓഷോ ഫോട്ടോ, വീഡിയോ ഗ്രാഫി സ്റ്റുഡിയോയില്‍ മോഷണം
കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് ലിങ്ക് റോഡിലുള്ള മമ്മീസ് ബില്‍ഡിങ്ങിലെ ഓഷോ ഫോട്ടോ, വീഡിയോ ഗ്രാഫി സ്റ്റുഡിയോയില്‍ മോഷണം ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം നടന്നത്.
സ്ഥാപനത്തിന്റെ മുന്‍ വശത്തെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് പെന്‍ഡ്രൈവ്, ക്യാമറ ആക്‌സസറീസ് സാധനങ്ങളാണ് മോഷ്ടിച്ചത്. ഉടമ കെ. വി. ബാബു കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യാമായിട്ടുണ്ട്.