സെറ്റോ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അതിജീവന യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി

കൊയിലാണ്ടി: സര്‍ക്കാരിന്റെ പിടിപ്പ്‌കേട് മൂലമുണ്ടായ ധന പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ കെട്ടിവെക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

2024 ജനുവരി 24 ന് നടക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ പ്രചാരണാര്‍ത്ഥം സെറ്റോ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അതിജീവന യാത്രക്ക് കൊയിലാണ്ടിയില്‍ നടന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറ്റോ താലൂക്ക് ചെയര്‍മാന്‍ വി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെറ്റോ സംസ്ഥാന ചെയര്‍മാനും ജാഥാ ലീഡറുമായ ചവറ ജയകുമാര്‍, വൈസ് ക്യാപ്റ്റന്‍ വി അബ്ദുള്‍ മജീദ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം ജാഫര്‍ ഖാന്‍ , സംസ്ഥാന ട്രഷറര്‍ എം.ജെ തോമസ് ഹെര്‍ബിറ്റ്’, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ജി.എസ് ഉമാശങ്കര്‍, എ.പി.സുനില്‍, രാജേഷ് ഖന്ന, വി.പി ദിനേശ്, കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, എന്‍ജിഒഎ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപന്‍, ഷാജു.പി. കൃഷ്ണന്‍, പി .വിനയന്‍, പ്രമോദ് കുമാര്‍ കെ.കെ, പി.കെ രാധാകൃഷ്ണന്‍, മണി, ഷാജി മനേഷ്, പ്രദീപ് സായി വേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!