കൊയിലാണ്ടി സ്റ്റേഡിയം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനുഷ്യചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

 

കൊയിലാണ്ടി: സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നില്‍ മനുഷ്യചങ്ങല തീര്‍ത്തു. കൊയിലാണ്ടി ഹൈസ്‌കൂള്‍ മൈതാനിയായിരുന്ന ഇപ്പോഴത്തെ സ്റ്റേഡിയം ഹൈസ്‌കൂളിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം.

1989 ല്‍ ആണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് റവന്യൂ വകുപ്പ് പാട്ടവ്യവസ്ഥയില്‍ മൈതാനി വിട്ടു കൊടുത്തത്. തുടര്‍ന്ന് സ്റ്റേഡിയം പണിയുകയും വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സ്റ്റേഡിയം നിര്‍മ്മിച്ചെങ്കിലും, യാതൊരു അടിസ്ഥാന സൗകര്യങ്ങളും സ്‌പോര്‍ട്‌സില്‍ ഇതുവരെയായും ഒരുക്കിയിരുന്നില്ല.

ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കണമെങ്കില്‍ അവരുടെ അനുവാദം വേണം. വര്‍ഷങ്ങളായി കടകളില്‍ നിന്നും നല്ല വരുമാനം കൗണ്‍സിലിന് ലഭിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപണികള്‍ക്കൊന്നും പണം അനുവദിക്കാറില്ലെന്നും ഇവര്‍ ആരോപിച്ചു.

മുന്‍ എം.എല്‍.എ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് സുചീന്ദ്രന്‍ അദ്ധ്യക്ഷനായി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.വി പ്രദീപന്‍, വി എച്ച്.എ.സി. പ്രിന്‍സിപ്പാള്‍ ബിജേഷ്ഉപ്പാലക്കല്‍, എച്ച്.എം.ഇന്‍ ചാര്‍ജ്.ടി ഷജിത, യു.കെ.ചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, സി. ജയരാജ്, പി.സുധീര്‍, ജയരാജ് പണിക്കര്‍, , എ സജീവ് കുമാര്‍, ബിന്‍സി, ഹരീഷ്, പ്രവീണ്‍, എന്‍.വി.വല്‍സന്‍, വി.എം.രാമചന്ദ്രന്‍, കെ പ്രദീപ്, ഉണ്ണികൃഷ്ണന്‍, ശ്രീലാല്‍ പെരുവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!