ആരോഗ്യമേള സംഘടിപ്പിച്ചു
കൊയിലണ്ടി: കൊയിലണ്ടി നഗരസഭയുടെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തിരുവങ്ങൂര്‍, പന്തലായനി ജനകീയ ആരോഗ്യകേന്ദ്രം, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വാര്‍ഡ് 14 കാട്ടുവയല്‍ ക്ലസ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ത്തിവതി കാട്ടുവയലില്‍ ആരോഗ്യമേള സംഘടിപ്പിച്ചു.
ആരോഗ്യമേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. കാട്ടുവയല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ എന്‍. സി സത്യന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി എസ്.ടി.എസ് സൗമ്യ ക്ലാസ് നയിച്ചു.
ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ .പി. ചന്ദ്രശേഖരന്‍, കാട്ടുവയല്‍ ക്ലസ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ശുഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്. സി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി രാജീവന്‍ , ജെ.പി.എച്.എന്‍ സന്ധ്യ എന്‍ എന്നിവര്‍ സംസാരിച്ചു .
ആരോഗ്യമേളയില്‍ പ്രമേഹം, രക്തസമ്മര്‍ദം, ഹീമോഗ്ലോബിന്‍ പരിശോധന, ഐ സി ടി സി സേവനങ്ങള്‍, കാഴ്ച പരിശോധന, കാന്‍സര്‍ സ്‌ക്രീനിംഗ്, ക്ഷയരോഗ നിര്‍ണയ പരിശോധന, ബി എം ഐ എന്നീ സേവനങ്ങള്‍ നല്‍കി.
കൊയിലാണ്ടി താലൂക്ക് ആശുപത്രി ആരോഗ്യ പ്രവര്‍ത്തകര്‍, ബി എഫ് എച് സി തിരുവങ്ങുര്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കാട്ടുവയല്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍ എന്നിവര്‍ ആരോഗ്യ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.