ഷെയര്‍ സമാഹരണ യജ്ഞവുമായി പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി



പേരാമ്പ്ര: പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പേരാമ്പ്ര ബാലുശ്ശേരി പയ്യോളി കൊയിലാണ്ടി ഏരിയകളിലെ ഷെയര്‍ സമാഹരണ യജ്ഞം സംഘടിപ്പിച്ചു.
ഡയറക്ടര്‍ സുരേന്ദ്രന്‍ മാങ്ങോട്ടിന്റെ അധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പേരോത്ത് പ്രകാശന്‍ ആദ്യ ഷെയര്‍ സമാഹരണം ജയന്‍ പൊന്നൂസ് കല്‍ക്കിയില്‍ നിന്ന് സ്വീകരിച്ചു. സെക്രട്ടറി ഗതാകുമാരി വി പി, ചാത്തു, സിറാജ്, രമേശ് പയ്യോളി എന്നിവര്‍ സംസാരിച്ചു.








