അഭിഭാഷക ക്ലര്‍ക്ക് സേവനത്തില്‍ നിന്നും വിരമിക്കുന്ന പി.എം.ശ്രീധരന്‍ നായര്‍ക്ക് യാത്രയയപ്പ്
കൊയിലാണ്ടി: അഭിഭാഷക ക്ലര്‍ക്ക് സേവനത്തില്‍ നിന്നും വിരമിക്കുന്ന പി.എം.ശ്രീധരന്‍ നായര്‍ക്ക് യാത്രയയപ്പ് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നല്‍കി.
നീണ്ട 60 വര്‍ഷക്കാലം കൊയിലാണ്ടി കോടതിയിലെ പ്രശസ്തരായ അഡ്വ.ഇ.രാജഗോപാലന്‍ നായര്‍, അഡ്വ.വി.രാമചന്ദ്ര മേനോന്‍, അഡ്വ.കെ.രാമചന്ദ്രന്‍ തുടങ്ങിയ അഭിഭാഷകര്‍ക്ക് ഒപ്പം ക്ലര്‍ക്ക് എന്ന നിലയില്‍ ജോലി ചെയ്തു വന്ന ശ്രീധരന്‍ നായര്‍ ഈ മാസം 15 നു ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയാണ്.
കൊയിലാണ്ടി സ്‌കൈ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ അഭിഭാഷക പരിഷത്ത് യൂണിറ്റ് സെക്രെട്ടറി അഡ്വ.രാജീവന്‍.വി.നാഗത്ത് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.കെ.ഹരീഷ് അദ്ധ്യക്ഷതയും വഹിച്ചു.
അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മോമന്റോ നല്‍കുകയും ചെയ്തു. അഭിഭാഷകരായ വി.സത്യന്‍, ചന്ദ്രന്‍ പേരാമ്പ്ര, ജി.പ്രവീണ്‍കുമാര്‍, എന്‍.അജീഷ്, വിഷ്ണുപ്രിയ, ക്ലര്‍ക് അസോസിയേഷന്‍ പ്രസിഡന്റ് രവീന്ദ്രന്‍, അഡ്വ.വി.വി.ജിഷ എന്നിവര്‍ സംസാരിച്ചു.