ശബരിമലയില്‍ തീര്‍ഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം
പത്തനംതിട്ട: ശബരിമലയില്‍ മണിക്കൂറുകള്‍ നീണ്ട തീര്‍ഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കുറവ് സമയമാണ് തീര്‍ഥാടകര്‍ ഇന്നലെ വരികളില്‍ കാത്തുനിന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ 13 മണിക്കൂര്‍ അധികം സമയം തീര്‍ഥാടകര്‍ വരികളില്‍ കാത്ത് നിന്നിരുന്നു.
അതേസമയം, ഇന്ന് വിര്‍ച്വല്‍ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തത് 90,000 പേരാണ്. ഇന്നലെ 77000 പേരാണ് പുല്ലുമേട് കാനനപാദ വഴിയും പമ്പ വഴിയും സന്നിധാനത്ത് എത്തിയത്.ഇതില്‍ ശനിയാഴ്ച മല ചവിട്ടിയവരുമുണ്ട്.. ഇന്നലെ മല ചവിട്ടിയത് 47000 പേരാണ്.നടപ്പന്തലുകളിലെയും യൂ കോംപ്ലക്‌സുകളിലേയും കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ട്.
പതിനെട്ടാം പടി വഴി കയറുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തുന്ന തീര്‍ഥടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ടയിലും എരുമേലിയിലും നിലക്കലുമെല്ലാം കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്കൊഴിയുന്നതിനനുസരിച്ചാണ് ഇവിടങ്ങളില്‍ നിന്നും തീര്‍ഥാടകരെ കടത്തിവിടുന്നത്.
ദര്‍ശന സമയം കൂട്ടിയതും തിരക്ക് നിയന്ത്രിക്കാന്‍ സഹായകമായി. ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട ഇനിമുതല്‍ മൂന്നുമണിക്ക് തുറക്കും. തന്ത്രിയും ദേവസ്വം ബോര്‍ഡും നടത്തിയ ചര്‍ച്ചയിലാണ് ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂര്‍ നേരത്തെ ആക്കാന്‍ തിരുമാനിച്ചത് .വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 80,000 ആക്കി കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ ഇതിനോടകം പല ദിവസങ്ങളിലും ബുക്കിങ്ങ് 90000 എത്തിയതിനാല്‍ തീരുമാനം പ്രായോഗികമല്ല.