എട്ടു മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ മൂന്നു വയസ്സ് പ്രായമുള്ള പോത്തിനെ രക്ഷപ്പെടുത്തി



ബാലുശ്ശേരി: കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 4 മണിയോടെ കൂടിയാണ് കോക്കല്ലൂര്‍ ചാത്തോത്ത് ഹൗസില്‍ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റര്‍ ആഴമുള്ള കിണറ്റില്‍ മൂന്നു വയസ്സോളം പ്രായമുള്ള പോത്ത് വീണത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എഎസ്ടിഒ പി കെ പ്രമോദിന്റെ നേതൃത്വത്തില്‍ എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.പി അനൂപ് കിണറ്റില്‍ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി പോത്തിനെ കരയ്ക്ക് എത്തിക്കുകയും ചെയ്തു.
ഗ്രേഡ് എഎസ്ടിഒ എം മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ്
വി കെ, ബബീഷ് പി എം, ഷാജു കെ, ഹോംഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.








