സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്
കോട്ടയം: ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല. കാനം രാജേന്ദ്രന്റെ വിയോഗത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏല്‍പ്പിക്കുന്നത്.
കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. തീരുമാനം ഐക്യകണ്‌ഠേനയെന്നും സംഘാടകനെന്ന നിലയില്‍ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.