കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു

 

കൊയിലാണ്ടി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. കെ.എസ് രമേശ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ എം.എല്‍.എ പി. വിശ്വന്‍, മുരളി തൊറോത്ത്, എം.പി. ശിവാനന്ദന്‍ , ടി.കെ.ചന്ദ്രന്‍ , ഇ.കെ.അജിത്, കെ.പി.സുരേഷ്, എ.അസീസ്, സി. സത്യചന്ദ്രന്‍ , കെ.ടി.രാധാകൃഷ്ണന്‍ , സി. അശ്വനീദേവ്. വിജയരാഘവന്‍ ചേലിയ, എസ്.സുനില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!