കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയം തിരുത്തുക:. ഐക്യ കര്‍ഷകസംഘം .



കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയം തിരുത്തണമെന്നും ഐക്യ കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ആര്‍ എസ് പി ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഐക്യ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി മെംബര്‍ ഇല്ലിക്കല്‍ അഗസ്തി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി വി മോഹനന്‍ , ഐക്യ കര്‍ഷകസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി , സുധേഷ്‌കുമാര്‍ പാച്ചപൊയ്ക, ജോണ്‍ സന്‍ പി തോമസ് എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ടായി സി ജെ ജോസ് സെക്രട്ടറിയായി തോമസ് മാത്യൂ വാഴക്കാല ട്രഷററായി രാജീവന്‍ തോലമ്പ്ര എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.








