കോഴിക്കോട് എന്‍ഐടി പരിസരത്തു വെള്ളലശ്ശേരിയില്‍ വന്‍ എംഡിഎംഎ വേട്ട



കോഴിക്കോട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും കോഴിക്കോട്/മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 260.537 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി മലയില്‍ വീട്ടില്‍ മൊയ്തു മകന്‍ ശറഫുദ്ധീനെ (34) എക്‌സൈസ് ഇന്‍സ്പെക്ടര്‍ റിമേഷ് കെ. എന്‍ അറസ്റ്റ് ചെയതത് .
ബാംഗ്ലൂരില്‍ നിന്ന് കടത്തികൊണ്ടുവന്ന നിന്ന് 260.537 ഗ്രാം വിവിധ രൂപത്തില്‍ ഉള്ള എംഡിഎംഎ ഇയാളില്‍നിന്നും പിടികൂടി. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ താമസ സ്ഥലത്തേക്ക് വരുമ്പോഴാണ് എംഡിഎംഎ സഹിതം പ്രതിയെ പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എംഡിഎംഎയുടെ മൊത്ത കച്ചവടം ചെയ്യുന്നവരില്‍ പ്രധാനിയാണ് പ്രതി. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി മയക്ക് മരുന്ന് കോഴിക്കോട് നഗരത്തിലെത്തുന്നത് തടയുന്നതിന്റെ ഭാഗമായി സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ എക്സൈസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
കോഴിക്കോട് എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്ന് വ്യാപാരം. ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി. കെ (ഇ ഐ & ഐബി കോഴിക്കോട് (i/c),ഷിജുമോന്‍ ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, അജിത്ത്, അര്‍ജുന്‍ വൈശാഖ്, അഖില്‍ദാസ് ഇ എന്നിവരും കോഴിക്കോട് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ പി. കെ, ശിവദാസന്‍ വി. പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ് ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.








