കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പന്തലായനി നോര്‍ത്ത് യൂണിറ്റ് കുടുംബ സംഗമം



കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പന്തലായനി നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ സംഗമം സുനില്‍ തിരുവങ്ങൂര്‍ ഉദ്ഘാടനം ചെയ്യ്തു.
പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം സി അപ്പുക്കുട്ടി, സംസ്ഥാന കൗണ്‍സില്‍ അംഗം പി സുധാകരന്, ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരന്‍, ശ്രീധരന് അമ്പാടി, എം എം ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിച്ച ചടങ്ങില്‍ യൂനിറ്റ് സെക്രട്ടറി ടി എം സുധാകരന് സ്വാഗതവും പ്രസിഡന്റ് സി രാമകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ. സെക്രട്ടറി എന്‍ കെ വിജയഭാരതി നന്ദിയും പറഞ്ഞു.








