വയനാട്ടിലെ കര്‍ഷികമേഖല നേരിടുന്ന വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുക: ഐക്യ കര്‍ഷക സംഘം

 

മാനന്തവാടി : വയനാട്ടിലെ കര്‍ഷികമേഖല നേരിടുന്ന വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ഐക്യ കര്‍ഷക സംഘം വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മാനന്തവാടി സന്നിധി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ആര്‍ എസ് പി വയനാട് ജില്ലാ സെകട്ടറി പ്രവീണ്‍ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ഐക്യകര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി, എന്‍ കെ അഷ്‌റഫ്, പി സി ജോര്‍ജ് , കെ പി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. അഡ്വ: എ എന്‍ ജവഹര്‍ (സെക്രട്ടറി), എന്‍ ഗോവിന്ദന്‍ കുട്ടി ( പ്രസിഡണ്ട് ), കെ പി അഷ്‌റഫ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!