കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം



കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ജി മനോജ് കുമാര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കണ്‍വീനര്‍ കെ വി പ്രമോദ്, ചോമ്പാല എഇഒ സ്വപ്ന ജൂലിയറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിതരണം ചെയ്തു. ജീവ ജ്യോതി പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയ രക്ത ഗ്രൂപ്പ് വിവരങ്ങള്‍ അടങ്ങിയ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ആര്.ഡി.ഡി. സന്തോഷ് കുമാര്‍ എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജു വി കൃഷ്ണന് നന്ദിയും പറഞ്ഞു.








