പറേച്ചാല്‍ പൂരം 2024-സമൂഹ സദ്യയിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു



പറേച്ചാല്‍ ദേവി ക്ഷേത്രം മഹോത്സവം പറേച്ചാല്‍ പൂരം 2024 സമൂഹ സദ്യയിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു. ഉത്സവ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹസദ്യയിലേക്കുള്ള ആദ്യ സംഭാവന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനി പുത്തലത്ത് നിന്നും ക്ഷേത്രം കാരണവര്‍ കെ കെ രാഘവന്‍ സ്വീകരിച്ചു.
ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ പി സുജാതന്‍, ട്രസ്റ്റ് അഡൈ്വസര്‍ സി ഗോപാലന്‍, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി പി ഭാസ്‌കരന്‍, കെ എം നാരായണന്‍, കെ കെ ദാമോദരന്‍, വി പി സുരേഷ് , കെ നാരായണന്‍, കെ എം ശങ്കരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു








