മേപ്പയൂര്‍ ചങ്ങരംവെള്ളിയില്‍ കളിസ്ഥലത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു



മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ 6 ആം വാര്‍ഡില്‍ കളിസ്ഥലത്തിനായി 101 പേര് അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ചങ്ങരംവെള്ളി എം എല്‍ പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ. എം. പ്രസീത അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ കെ. രാജീവന്‍ പദ്ധതി വിശദീകരണം നടത്തി.
എം. വിജയന്‍ മാസ്റ്റര്‍, കെ. സി. രാജന്‍ മാസ്റ്റര്‍, ആര്‍. ധനിക്ക്, കെ. സി. കുഞ്ഞിരാമന്‍, വത്സകുമാര്‍ അയോധ്യ, ഒ. കെ. അനില്‍കുമാര്‍, വി കെ കുഞ്ഞി മൊയ്തീന്‍, എം. സി. ഷിജിത്ത്, വി. ഷൈജു, എന്‍. ലിജീഷ്, പി. സുജ, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി : എന്‍. ലിജീഷ് (കണ്‍വീനര്‍), കെ. എം. പ്രസീത (ചെയര്‍പേഴ്‌സണ്‍), കെ സി കുഞ്ഞിരാമന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചതായും കളിസ്ഥലത്തിനായി അഡ്വാന്‍സ് നല്‍കാനും, എഗ്രിമെന്റ് തയ്യറാക്കാനും, തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവന സ്വീകരിച്ചും കളിസ്ഥലം വാങ്ങാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.








