കലോത്സവ ഉദ്ഘാടനവേദി സ്പീക്കര്‍ രാഷ്ട്രീയവല്‍ക്കരിച്ചു: ബി.ജെ.പി

 

പേരാമ്പ്ര : കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉത്ഘാടന വേദി സ്പീക്കര്‍ ഏ.എന്‍ ഷംസീര്‍ രാഷ്ട്രീയ പ്രസംഗ വേദിയാക്കിയെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

രാജ്യം ഏറ്റെടുത്ത് വിജയിപ്പിച്ച സ്വഛ് ഭാരത് അഭിയാന്‍ എന്ന പദ്ധതിയെ പൊതു വേദിയില്‍ മോശമായി ചിത്രീകരിക്കുകയും, സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന പരാമര്‍ശവും ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ പറയുന്നത് .

വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിധരിപ്പിക്കാനെണെന്നും രാഗേഷ് പറഞ്ഞു. കലോത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കിയത് ബന്ധപെട്ട ചിലര്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയ പ്രസംഗത്തിനുള്ള വേദി ഒരുക്കാനാണെന്നും രാഗേഷ് ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!