ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിന് ഇനി പുതിയ മുഖം



മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 79 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര ക്യാമ്പസ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തി ഉദ്ഘാടന കര്‍മ്മം പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
അതോടൊപ്പം എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് സ്‌കൂളിന് അനുവദിച്ച 15 ലക്ഷം രൂപയുടെ 30 കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് എം എം ബാബു സ്വാഗതവും .വാര്‍ഡ് മെമ്പര്‍ പി പ്രശാന്ത്, എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപി , അഡിഷണല്‍ ഹെഡ് മാസ്റ്റര്‍ സന്തോഷ് സാദരം, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ അര്‍ച്ചന ആര്‍, പി.കെ അനീഷ് ,കുഞ്ഞമ്മദ് മദനി, ബാലന്‍ പുതിയോട്ടില്‍,കെ രാമചന്ദ്രന്‍ , മേലാട്ട് നാരായണന്‍ , മധു പുഴയരികത്ത് , അഫ്‌സ ടി എം, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ എസ് എസ് ധീരജ് എന്നിവര്‍ സംസാരിച്ചു.








