ഐ എന്‍ ടി യൂ സി റീജിയണല്‍ സമ്മേളനം സമാപിച്ചു

 

കൊയിലാണ്ടി: ഐ എന്‍ ടി യൂ സി റീജിയണല്‍ സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി മെമ്പര്‍ മഠത്തില്‍ നാണു മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.

ഡി. സി. സി.ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, വി. പി ഭാസ്‌കരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി പയ്യോളി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി സിന്ധു , വി.ടി സുരേന്ദ്രന്‍, സബീഷ്, കുന്നങ്ങോതു, കെ.വി. ശിവാനന്ദന്‍, ഗോപാലന്‍ കാര്യാട്ട്, സുരേഷ് ബാബു മണമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുടങ്ങി കിടക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 4 മണിവരെ ആക്കുക, തൊഴില്‍ ദിനം 200- ആക്കി ഉറപ്പു വരുത്തുക, മിനിമം കൂലി 6oo/ രൂപ ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.

കൊയിലാണ്ടി സിവില്‍ സപ്ലൈ ഡിപ്പോയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വരാത്തത് സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം കിട്ടാന്‍ സിവില്‍ സപ്ലൈ ഡിപ്പോ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ ടി യൂ സി കൊയിലാണ്ടി റീജിയണല്‍ സമ്മേളനം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!