ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കായിക വിദ്യാഭ്യാസ പദ്ധതി ‘കേപ് ‘ ന് തുടക്കമായി



ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കായിക വിദ്യാഭ്യാസ പദ്ധതി കേപ് ന് തുടക്കമായി. പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ഷീല ജെഴ്‌സി പ്രകാശനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന തെരെഞ്ഞെടുക്കപ്പെട്ട യു. പി. തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കായിക പരിശീലനമാണ് കേപ്.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സന്ധ്യാ ഷിബു, വി കെ അബ്ദുല്‍ ഹാരിസ്, വാര്‍ഡ് മെമ്പര്‍ സജിത ഷെറി, ആസൂത്രണ സമിതി അംഗമായ ശശിധരന്‍ ചെറുര്, എ ആര്‍ ഷമീര്‍, പി പി സതീഷ് കുമാര്‍, വി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.








