റവന്യൂ ജില്ല കലോത്സവം വെബ് സൈറ്റ് ഉദ്ഘാനം ചെയ്തു

 

പേരാമ്പ്ര : 62-ാ മത് കോഴിക്കോട് ജില്ലാ റവന്യൂ ജില്ല കലോത്സവത്തിന്റെ വെബ് സൈറ്റ് ഉദ്ഘാനം ചെയ്തു. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്.

ഓരോ വേദികളും അവിടേക്കുള്ള വഴിക്കും പേരുകളും പേരുകളുടെ ചരിത്രവും മത്സര ഫലങ്ങളും സൈറ്റില്‍ ലഭ്യമാണ്. പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. ഷാജു പി. കൃഷ്ണന്‍ , ടി. അശോക് കുമാര്‍ , സജീവര്‍ വടകര, ടി.കെ. പ്രവീണ്‍, ചിത്ര രാജന്‍, പി. രാമചന്ദ്രന്‍ , അരുണ്‍ അലക്‌സാണ്ടര്‍ , വി.ബി. രാജേഷ്, അര്‍ജ്ജുന്‍ കറ്റയാട്ട്, ഇ.കെ. സുരേഷ്, കെ. സജീഷ്, ഇ. ബാലകൃഷ്ണന്‍ , രാജന്‍ വര്‍ക്കി, മനോജ് ആവള തുടങ്ങിയവര്‍ സംബന്ധിച്ചു. വെബ് സൈറ്റ് അഡ്രസ് kalolsavamkkd2023.wordpress.com

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!