ഭിന്നശേഷി ദിനം ആചരിച്ച് ജില്ലാ ഡിഫറെന്റ്‌ലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഡിഫറെന്റ്‌ലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി ദിനാചരണംനടത്തി.
കൊയിലാണ്ടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ചു നടന്ന ചടങ്ങ് ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ വി.വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സത്യന്‍ എം കെ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ശ്രീജില്‍ കെ കെ, ഷിബു കെ, എ അസീസ്, ബാലകൃഷ്ണന്‍ എം കെ, സുബൈര്‍ കെ വി കെ, രാമചന്ദ്രന്‍ ടി ടി, വേലായുധന്‍ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.