കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനവുമായി ബിജെപി പ്രവര്‍ത്തകര്‍

കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അത്യുജ്വല വിജയം കൈവരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊയിലാണ്ടി അങ്ങാടിയില്‍ പ്രകടനവും പടക്കം പൊട്ടിക്കലും നടത്തി.

കൊയിലാണ്ടി ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് പരിസരത്ത് അവസാനിപ്പിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ് , ജില്ല ട്രഷറര്‍ വി.കെ ജയന്‍ , സ്റ്റേറ്റ് കൗണ്‍സില്‍ അഗം വായനാരി വിനോദ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ വി നിധിന്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലര്‍മാരായ കെ കെ വൈശാഖ്, വി കെ സുധാകരന്‍, വി.കെ മുകുന്ദന്‍ , സതീശന്‍ കുനിയില്‍, മാധവന്‍ ഒ, ഗിരിജ ഷാജി, രവി വല്ലത്ത്, പ്രിജിത്ത് ടി.പി , കെ.പി എല്‍ മനോജ് പ്രസാദ് വെങ്ങളം എന്നിവര്‍ നേതൃത്വം നല്‍കി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!