പറേച്ചാല്‍ പൂരം ഉത്സവാഘോഷ നോട്ടീസ് പ്രകാശനം സിനിമാ താരം വിജിലേഷ് കാരയാട് നിര്‍വഹിച്ചു



കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം പറേച്ചാല്‍ പൂരം 2024 ജനുവരി 27 മുതല്‍ ഫെബ്രുവരി 6 വരെ 11 ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള നോട്ടീസ് പ്രകാശനം പ്രശസ്ത സിനിമാ നടന്‍ വിജിലേഷ് കാരയാട് നിര്‍വഹിച്ചു.
ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി. പി. ഭാസ്‌കരന്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രന്തിഷ് പറേച്ചാല്‍, കെ. എം. പ്രവീണ്‍, ഒ. പി. ഗണേഷ്, കെ. പി. നിധീഷ്, കെ. എം. അനീഷ്, റിഞ്ചു കാവും വട്ടം എന്നിവര്‍ പങ്കെടുത്തു.










