മേപ്പയ്യൂരില്‍ ചെറുവപ്പുറത്ത് മീത്തല്‍ അയല്‍സഭയിലെ സ്‌നേഹ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമ്മിശ്ര കൃഷിയിലേക്ക്



മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ 8ാം വാര്‍ഡ് ചെറുവപ്പുറത്ത് മീത്തല്‍ അയല്‍സഭയിലെ സ്‌നേഹ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമ്മിശ്ര കൃഷിയിലേക്ക്. ഇതിന്റെ ഭാഗമായ് കപ്പ കൃഷി വിളവിറക്കല്‍ ചടങ്ങ് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അപര്‍ണ്ണ കപ്പത്തണ്ട് നട്ട് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം. ബാബു അധ്യക്ഷത വഹിച്ചു. സാവിത്രി ബാലന്‍, നാരായണി ലിന്‍ ജിത്ത് ഭവന്‍, നസീറ ചൈത്രം, വസന്ത തയ്യില്‍, സി.പി.ഫസീല എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് ഇവരുടെപച്ചക്കറി കൃഷി വന്‍ വിജയമായിരുന്നു. കൂടാതെ ചീര, പയര്‍ തുടങ്ങിയ കൃഷികളും തുടങ്ങാള്ള തയ്യാറെടുപ്പിലാണ് സ്‌നേഹ കുടുംബശ്രീ.








