കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ അയ്യപ്പരഥത്തിന്റെ സമര്‍പ്പണം നടന്നു



കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ സി പി മനോജിന്റെ വക വഴിപാടായ പുതുതായി നിര്‍മ്മിച്ച അയ്യപ്പരഥത്തിന്റെ സമര്‍പ്പണം അയ്യപ്പ ക്ഷേത്ര തിരുസന്നിധിയില്‍ നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കിനി എടമന മോഹനന്‍ നമ്പൂതിരിയും മേല്‍ശാന്തി താഴെ കാട്ട് മന നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന് സമര്‍പ്പിച്ചു. അയ്യപ്പരഥം നിര്‍മ്മിച്ചത് ശില്‍പ്പി അതുല്‍ കെ പി. ആണ്.
ചടങ്ങില്‍ ക്ഷേത്രം രക്ഷാധികാരി കെ വി രാഘവന്‍ നായര്‍, പ്രസിഡണ്ട് സി പി മോഹന, സെക്രട്ടറി ഇ കെ മോഹനന്‍, ഗുരുസ്വാമിമാരും ഭക്തജനങ്ങളും പങ്കെടുത്തു.








