കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് സംഘടിപ്പിച്ചു

കൊയിലാണ്ടി: സാങ്കേതിക കാരണങ്ങളാൽ തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകളിൽ ജനങ്ങളുടെ സൗകര്യത്തിനായി കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് സംഘടിപ്പിച്ചു.

അദാലത്തിൽ ലഭിച്ച 31 അപേക്ഷകളിൽ 24 എണ്ണത്തിൽ തീർപ്പായി. അവശേഷിച്ച അപേക്ഷകളിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നഗരസഭാങ്കണത്തിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ഇ. കെ. അജിത്, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, ക്ലീൻ സിറ്റി മാനേജർ ടി. കെ. സതീഷ് കുമാർ, അസി. എഞ്ചിനീയർ കെ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!