യൂത്ത് മാര്‍ച്ചിന് കൊയിലാണ്ടി മണ്ഡലത്തില്‍ സ്വീകരണം നല്‍കി.



കൊയിലാണ്ടി : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ചിന് കൊയിലാണ്ടി മണ്ഡലത്തില്‍ സ്വീകരണം നല്‍കി.
കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുന്‍ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. സി എച് ഹനീഫ അധ്യക്ഷത വഹിച്ചു.
കെ കെ റിയാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ എന്‍ എ കാദര്‍ പ്രഭാഷണം നടത്തി.
എം എ റസാഖ് , ടി ടി ഇസ്മായില്‍, സി പി എ അസീസ് , സി കെ വി യൂസുഫ്, കുല്‍സു, സാജിദ് നടുവണ്ണൂര്‍, ഹുസൈന്‍ ബാഫക്കി, സമദ് പൂക്കാട,് റഷീദ് വേങ്ങളം എന്നിവര്‍ സംബന്ധിച്ചു. നന്തി ബസാറില്‍ നടന്ന ഉദ്ഘടന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഫാസില്‍ നടേരി അധ്യക്ഷത വഹിച്ചു.
റഷീദ് വേങ്ങളം, സമദ് നടേരി എന്നിവര്‍ പ്രസംഗിച്ചു. സി ഹനീഫ മാസ്റ്റര്‍, മുതുകുനി മുഹമ്മദാലി, എസ് എം ബാസിത്, സിഫാദ് ഇല്ലത്ത്, സി കെ അബൂബക്കര്‍, പി റഷീദ, സാലിം മുചുകുന്നു, മഠത്തില്‍ അബ്ദുറഹ്മാന്‍, എന്നിവര്‍ സംബന്ധിച്ചു.








