നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി റിങ്ങിലെ കൊച്ചു പ്രതിഭ

കൊയിലാണ്ടി: ചെറു പ്രായത്തിലെ മെഡലുകള്‍ വാരികൂട്ടി വസുദേവ് അരവിന്ദ് എന്ന കൊച്ചു മിടുക്കന്‍. എട്ടുവയസ്സ് പൂര്‍ത്തിയാവുമ്പോഴേക്കും നാല് സ്റ്റേറ്റ് ഫൈറ്റുകളിലും 1 നാഷണല്‍ ഫൈറ്റിലും 1 സ്റ്റേറ്റ് കത്താ ടൂര്‍ണമെന്റിലും 1 നാഷണല്‍ കത്ത ടൂര്‍ണമെന്റിലും പങ്കെടുത്തു. എല്ലാ മത്സരങ്ങളിലും മെഡലുകള്‍ കരസ്ഥമാക്കാനും സാധിച്ചു. മൂന്നര വയസ്സില്‍ ആരംഭിച്ച കരാത്തെ പരിശീലനം പിന്നീട് കിക്ക് ബോക്സിങ്, മൂവത്തായി, എംഎംഎ തുടങ്ങിയ ആയോധനകലകളില്‍ വിദഗ്ദ പരിശീലനം നേടി.

ഒക്ടോബര്‍ മാസം നടന്ന കേരള സ്റ്റേറ്റ് കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ ഗോള്‍ഡ് മെഡലും, നവംബര്‍ മാസം നടന്ന മൂവത്തായി ഇന്റര്‍നാഷണല്‍ 4th ഖാന്‍ ഗ്രേഡിങ്ങും കരസ്ഥമാക്കാന്‍ വസുദേവിന് സാധിച്ചു.

നിലവില്‍ കരാതെ ബ്രൗണ്‍ ബെല്‍റ്റ് ഉള്ള വസുദേവ് അടുത്ത ഗ്രേഡിങ്ങില്‍ ബ്ലാക്ക് ബെല്‍റ്റ് നേടാനുള്ള പരിശീലനത്തിലാണ്, ഒപ്പം നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വസുദേവ്.

നാലര വര്‍ഷമായി ടൊര്‍ണാഡോ ഫൈറ്റ് ക്ലബ്ബില്‍ കോച്ചുമാരായ വി. ആര്‍. രാജ്‌മോഹന്‍, രാജേഷ് റാം, ജുനൈബ് എന്നിവരുടെ കീഴിലാണ് വസുദേവ് അരവിന്ദ് പരിശീലനം നടത്തി വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!