അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടികൂടി



അനര്‍ഹരായ മുന്‍ഗണനാ എ എ വൈ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വടകര മുന്‍സിപ്പാലിറ്റിയിലെ പുതുപ്പണം, പാലയാട് നട, വെളുത്തമല തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ അനര്‍ഹരായ മുന്‍ഗണനാ, ഏ ഏ വൈ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി. ഈ കാര്‍ഡുടമകളുടെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസര്‍ ഫൈസല്‍ പി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍ എസ്, ബിനി ജി എസ്, സജീവ് കുമാര്‍ സി എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അനര്‍ഹരായ മുന്‍ഗണനാ/ഏ ഏ വൈ റേഷന്‍ കാര്‍ഡുടമകളുടെ വിവരങ്ങള്‍ നേരിട്ടും ഫോണ്‍ വഴിയും അറിയിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍ 0496 2522472, 9188527845, 9188527846, 9188527847, 9188527848, 9188527834.










