കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജില്‍ വിശപ്പ് രഹിത ക്യാമ്പസ്



കൊയിലാണ്ടി: കോളേജ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയായ ‘ വിശപ്പ് രഹിത ക്യാമ്പസ് ‘ കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, ഹിസ്റ്ററി വകുപ്പ് മേധാവി ഡോ.ശ്രീജിത്ത് ഇ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ .അനീഷ് വി ആര്‍, ബെന്നി ആയിന്റെവിട, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം ആനന്ദ് , യുയുസി തേജസ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു.








