കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി




കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ പോലീസിനെയും ഡിവൈഎഫ്‌ഐയെയും ഉപയോഗിച്ച് കിരാതമായ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, സി പി മോഹനന്‍, വി ടി സുരേന്ദ്രന്‍, ചെറുവക്കാട്ട് രാമന്‍, കെ പി വിനോദ് കുമാര്‍, എം കെ സായീഷ്, തന്‍ഹീര്‍ കൊല്ലം, ശ്രീധരന്‍ നായര്‍, പുഷ്പശ്രീ, സുരേഷ് ബാബു മണമല്‍, എം എം ശ്രീധരന്‍, വിനോദ് മാധവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







