സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ( കെഎസ്എസ്പിഎ) 39ാം ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ നടക്കുന്നതിന്റെ മുന്നോടിയായുള്ള സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
ഡിസിസി പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ. കെ.പ്രവീണ്‍കുമാര്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന് അധ്യക്ഷം വഹിച്ചു. ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, വി.ടി. സുരേന്ദ്രന്, വി.സദാനന്ദന്, വാഴയില്‍ ശിവദാസന്‍, ടി.കെ.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.








