സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണം കെ.പി മോഹനന്‍ എം എല്‍ എ

 

മേപ്പയ്യൂര്‍: കേരളത്തിലെ സമഗ്ര മേഖലകളിലും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കച്ചകെട്ടി ഇറങ്ങിയത് അവസാനിപ്പിക്കണമെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

സഹകരണ പ്രസ്ഥാനത്തിന്റെ സഹായവും ആനുകൂല്യവും പറ്റാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടാവില്ല. അത്രയേറെ സാധ്യതകളുള്ള സഹകരണ പ്രസ്ഥാനത്തെ നിലനിര്‍ത്തേണ്ടത് നാട്ടുകാരുടെ കൂടെ ബാധ്യതയാണ്.

മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൊഴുക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കൊഴുക്കല്ലൂര്‍ അഗ്രികള്‍ച്ചര്‍ വെല്‍ഫയര്‍ ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഘം പ്രസിഡണ്ട് ബി ടി സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. PA CS സംസ്ഥാന വൈസ് മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണവും സ്‌ട്രോംഗ് റൂം ഉദ്ഘാടനവും നടത്തി. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, ഗ്രൂപ്പ് ലോണ്‍ ഉദ്ഘാടനം സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ എന്‍ കെ വത്സന്‍, ഓണക്കോടി പദ്ധതി ഉദ്ഘാടനം അസി: രജിസ്ട്രാര്‍ ജി ഗീതാനന്ദന്‍, മികച്ച സ്വയം സഹായ സംഘങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ല പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്‍ ,ഓഡിറ്റ് അസി: ഡയരക്ടര്‍ എം കെ മുഹമ്മദ്, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.വി മനോജ് കുമാര്‍ നടത്തി.

പഞ്ചായത്ത് സ്റ്റാന്‍ന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, ഭാസ്‌കരന്‍ കൊഴുക്കൂര്‍, ബ്ലോക്ക് മെമ്പര്‍മാരായ ഏ പി രമ്യ, കെ കെ നിഷിത, സഹകരണ സ്ഥാപന പ്രതിനിധികളായ പി.ബാലന്‍, ജെ എന്‍ പ്രേം ഭാസിന്‍, കെ.പി അനിത, KCEC സംസ്ഥാന പ്രസിഡണ്ട് സി സുജിത്ത്, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ ഷൈനു, സഞ്ജയ് കൊഴുക്കല്ലൂര്‍, കെ എം ബാലന്‍, സി കെ ശ്രീധരന്‍, ഇ കുഞ്ഞിക്കണ്ണന്‍, സുരേഷ് ഓടയില്‍, ജനറല്‍ കണ്‍വീനര്‍ സുധീഷ് കേളോത്ത്, സെക്രട്ടറി ഷിബിന്‍ രാജ് ഒ, ഡയരക്ടര്‍ കെ.ടി രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!