അമ്മ മനസ്സുമായി കാവുംവട്ടം എം യു പി സ്ക്കൂളിലെ അധ്യാപികമാര്‍



നടേരി: അസുഖം മൂലം കുഞ്ഞു നാളില്‍ കാല് മുറിച്ചു മാറ്റേണ്ടി വന്ന പിഞ്ചു മകളുടെ ആഗ്രഹങ്ങള്‍ക്ക് മുമ്പില്‍ മാതൃസ്നേഹത്തോടെ അവളെ ഹൃദയത്തോട് ചേര്‍ത്തു വെക്കുകയാണ് കാവുംവട്ടം മുസ്ലിം യുപി സ്കൂളിലെ ഏതാനും അധ്യാപികമാര്‍.
വിദ്യാലയത്തിലെ ഒന്നാം തരത്തില്‍ പഠിക്കുന്ന കൊച്ചു മിടുക്കി സ്കൂളിലെ അധ്യാപികമാരുടെ കണ്ണിലുണ്ണിയാണ്.
നേരത്തെ സ്വാതന്ത്ര്യദിനത്തിലും ശിശുദിനത്തിലും ഇന്ന് കലാമേളയില്‍ ഓവറോള്‍ കിരീടം നേടിയതിന്റെ ഘോഷയാത്രയിലും സ്കൂളിലെ മറ്റ് കുട്ടികളെ പോലെ പങ്കെടുക്കാനുള്ള അവളുടെ മോഹം മാതൃ വാത്സല്യത്തോടെ മാറി മാറി ഒക്കത്തെടുത്ത് നടന്ന് കൊണ്ട് സഫലമാക്കുകയാണ് ഈ അധ്യാപികമാര്‍.
കൊയിലാണ്ടി ഉപജില്ല കലാമേളയില്‍ എല്‍.പി, യു.പി തലത്തില്‍ അറബിക്-സംസ്കൃത കലാമേളകളില്‍ കിരീടം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച കൊണ്ട് നടന്ന ഘോഷയാത്രയിലാണ് മനസ്സിനെ ആകര്‍ഷിച്ച ദൃശ്യം കാണാനിടയായത്.








