കൊയിലാണ്ടി ഉപജില്ല കലാമേളയില്‍ ഇരട്ട തിളക്കവുമായി കാരയാട് എ എം എല്‍ പി സ്‌കൂള്‍

അരിക്കുളം : അരിക്കുളം കെ പി എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കൊയിലാണ്ടി ഉപജില്ല കലാമേളയില്‍ എല്‍ പി ജനറല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, അറബിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി കാരയാട് എ എം എല്‍ പി സ്‌കൂളില്‍ ഘോഷയാത്രയോടു കൂടി നടന്ന ആഘോഷ പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ പി രജനി അധ്യക്ഷത വഹിച്ചു. അരിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനിത, വാര്‍ഡ് മെമ്പര്‍ വി പി അശോകന്‍, പി ടി എ പ്രസിഡന്റ് വി പി ബാബു, എം പി ടി എ ചെയര്‍പേഴ്‌സണ്‍ നീതു, അപ്പു മാസ്റ്റര്‍, എം എസ് ദിനേശ്, മുത്തു കൃഷ്ണന്‍, സലാം തറമ്മല്‍, റീന കാരാമ്പ്ര എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

കലാമേള, കായികമേള, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, കരാട്ടെ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി പി മുഹമ്മദ് മുസ്തഫ മാസ്റ്റര്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ എ. സിനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!