മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ അനുസ്മരിച്ചു
കൊയിലാണ്ടി : ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബും ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സംയുക്തമായി 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ അനുസ്മരിച്ചു. ഓര്‍മ്മയ്ക്ക് മുന്നില്‍ ദിപം തെളിയിച്ചു. കൊല്ലം ചിറക്കി സമീപം നടന്ന ചടങ്ങില്‍ ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബിന്റെ മീത്തല്‍ അജയകുമാര്‍ അധ്യക്ഷം വഹിച്ചു.
വടകര കണ്‍ട്രോള്‍ റൂം എസ് ഐ സന്തോഷ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പന്തലായിനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ പങ്കെടുത്തു. ഹരിചന്ദ്രന്‍ കണ്ടോത്ത് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സെക്രട്ടറി പ്രദീപ്കുമാര്‍, സജീവന്‍ കൂത്താളി, പ്രമോദ് പൂക്കാട്, രഘുനാഥ് ബാലുശ്ശേരി, പ്രമോദ് അയനിക്കാട് എന്നിവര്‍ സംസാരിച്ചു. നസീറ ഐശ്വര്യ അയന വിഷ്ണു രോഹിത് എന്നിവര്‍ നേതൃത്വം നല്‍കി.