മുംബൈ ഭീകരാക്രമണത്തിന് 15 വര്‍ഷം ; രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കി



കൊയിലാണ്ടി : മുംബൈ ഭീകരാക്രമണത്തിന്റെ 15 വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നവംബര്‍ 26 ന് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കാലിക്കറ്റ് ഡിഫന്‍സിന്റെ കൊയിലാണ്ടി ഏരിയയിലുള്ള മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് ഭീകരർക്ക് എതിരെ പോരാടി രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച കോഴിക്കോട്ടുകാരനായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അശോകചക്ര, ഉൾപ്പെടെയുള്ള ധീര സൈനികരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ തങ്കരാജന്‍ നിര്‍വഹിച്ചു. അനുസ്മരണ യോഗത്തില്‍ മനോജ് പൂക്കാട്, ഹരിനാരായണന്‍ മുചുകുന്ന്, മണികണ്ഠന്‍ മുത്താമ്പി, രാമകൃഷ്ണന്‍ ചെങ്ങോട്ടുകാവ്, സുഭാഷ് അരിക്കുളം എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ഭീകരതക്ക് ഏതിരെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളായ താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കുകയും ചെയ്തു.








