കൊയിലാണ്ടിയില്‍ കടന്നല്‍ കുത്തേറ്റ് രണ് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി പെരുവട്ടൂര്‍ അമൃത സ്‌കൂളിനു സമീപത്തു നിന്നും താമരശ്ശേരി സ്വദേശികളായ രണ്ടു പേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു.

വെട്ടുകല്ല് ഇറക്കാന്‍ വന്ന താമരശ്ശേരി സ്വദേശികളായ വിപിന്‍ ദാസ്, അബ്ദുല്‍ റഷീദ് എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് സംഭവം.  ഇതില്‍ വിപിന്‍ ദാസിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്, ജിനീഷ് കുമാര്‍, നിധിപ്രസാദ്, ഷാജു, രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!