കിണറ്റില്‍ വീണ വയോധികയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി



കൊയിലാണ്ടി : ബാലുശ്ശേരി എരമംഗലം സ്വദേശിനി 85 വയസ്സ് പ്രായമുള്ള ജാനകിയമ്മ ശനിയാഴ്ച 12 മണിയോട് വീടിനടുത്തുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണതായി വിവരം ലഭിച്ചു. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും, അതുവരെ വയോധികയെ പ്രദേശവാസിയായ ഒരാള്‍ താങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നു.
ഫയര്‍ & റസ്‌ക്യു ഓഫീസര്‍ സി. സിജിത്ത് കിണറ്റില്‍ ഇറങ്ങുകയും റെസ്‌ക്യൂനെറ്റില്‍ സേനാംഗങ്ങളുടെ സഹായത്തോടെയെ കരക്കെത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. കെ. ബിനീഷ്, ടി. പി. ഷിജു, പി. എം. ബബീഷ്, ശ്രീരാഗ്, എം. വി. വിഷ്ണു, പി. സജിത്ത്, നിധിന്‍രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.








