ജില്ലയില്‍ ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങള്‍….പേരാമ്പ്ര-4316 നാദാപുരം-3985 കുറ്റ്യാടി-3963 വടകര-2588



കൊയിലാണ്ടി: നവകേരള സദസ്സിന്റെ ആദ്യ ദിവസം കോഴിക്കോട് ജില്ലയില്‍ ആകെ ലഭിച്ചത് 14852 നിവേദനങ്ങള്‍. പേരാമ്പ്ര-4316 നാദാപുരം-3985 കുറ്റ്യാടി-3963 വടകര-2588 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്ക്.
വടകര നിയോജക മണ്ഡലത്തില്‍ വടകര നാരായണ നഗരം ഗ്രൗണ്ടില്‍ ഒരുക്കിയ കൗണ്ടറുകളില്‍ ഉച്ച ഒരു മണി മുതലാണ് നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയത്.
കുറ്റ്യാടിയില്‍ സ്വീകരിച്ചത് 3963 നിവേദനങ്ങളാണ്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലൊരുക്കിയ കൗണ്ടറുകളില്‍ രാവിലെ പത്ത് മുതലാണ് നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയത്.
നാദാപുരം നിയോജക മണ്ഡലത്തില്‍ ലഭിച്ചത് 3985 നിവേദനങ്ങളാണ്. രാവിലെ ഏഴ് മണി മുതല്‍ തന്നെ ഇവിടെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ സ്വീകരിച്ചത് 4316 നിവേദനങ്ങളാണ്. രാവിലെ 10.30 മുതല്‍ തന്നെ നിവേദനങ്ങളുമായി ജനങ്ങളെത്തി തുടങ്ങിയിരുന്നു.
എല്ലാ മണ്ഡലങ്ങളിലും ഹെല്പ് ഡെസ്ക്കുകള്‍ ഉള്‍പ്പടെ ആകെ 20 കൗണ്ടറുകള്‍ വീതമാണ് വേദിക്ക് സമീപം ഒരുക്കിയത്. വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്കാന് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും.








