കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവലോഗോ പ്രകാശനം

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ കെ.വിശ്വനാഥ് പ്രകാശനം നിര്‍വഹിച്ചു.

ലോഗോ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് സുരേഷ് ഉണ്ണിയെ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണി ശ്രീലക്ഷ്മി ആദരിച്ചു.

ശിവരാത്രി മഹോത്സവ കമ്മിറ്റി ജോ. കണ്‍വീനര്‍ ശിവാനന്ദന്‍ ടി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.വി. സദാനന്ദന്‍ സ്വാഗതവും രഞ്ജിത് കുനിയില്‍ നന്ദിയും പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ പത്ത് വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!