പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സില്‍ സ്വീകരിച്ചത് 4316 നിവേദനങ്ങള്‍
പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 4316 നിവേദനങ്ങള്‍.
രാവിലെ 10.30 മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.
20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങള്‍ നല്‍കുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും.