


നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ടൗണിലെ വിവിധ വിഭാഗം തൊഴിലാളികൾ വിളംബര ജാഥ നടത്തി. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച് സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. കെ.ദാസൻ, സി അശ്വനിദേവ് ,ടി.കെ ചന്ദ്രൻ ,എ സോമശേഖരൻ, എം എ ഷാജി, എൻ പദ്മിനി, സന്തോഷ്, യുകെ പവിത്രൻ എന്നിവർ നേതൃത്വം നൽകി






