നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ അക്ഷര ജ്വാല ജ്വാല തെളിയിച്ചു




കൊയിലാണ്ടി: നവംബര്‍ 25ന് കൊയിലാണ്ടിയില്‍ എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ലൈബ്രറി കൗണ്‍സില്‍ മുന്‍സിപ്പല്‍ സമിതികളുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് അക്ഷര ജ്വാല ജ്വാല തെളിയിച്ചു കൊണ്ട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
താലൂക്ക് സിക്രട്ടറി കെ.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍ എ കെ.ദാസന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.എ. ഇന്ദിര , കെ. ദാമോദരന്‍, മോഹനന്‍ നടുവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.








