നവകേരള സദസ്സ്: കൊയിലാണ്ടിയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ നഗരസഭാതല വിളംബര ജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളും ബലൂണുകളും റിബണുകളുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ജാഥ സ്‌റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു.

തിരുവാതിരക്കളി, ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ ജാഥയ്ക്ക് മാറ്റുകൂട്ടി. അതിനോടൊപ്പം സ്റ്റേഡിയം അനക്‌സിലും ബസ്റ്റാന്റ് പരിസരത്തും കലാപരിപാടികള്‍ അരങ്ങേറി. വിവിധ കേന്ദ്രങ്ങളില്‍ കലാലയ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും നടന്നു.

കാനത്തില്‍ ജമീല എം എല്‍ എ, മുന്‍ എം എല്‍ എ മാരായ പി വിശ്വന്‍, കെ.ദാസന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം ഷീജ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുധ, വൈസ് ചെയര്‍മാന്‍ കെ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ കെ അജിത്ത്, കെ എ ഇന്ദിര, സി. പ്രജില , നിജില പറവക്കൊടി, കെ ഷിജു, തഹസില്‍ദാര്‍ സി പി മണി, സംഘാടക സമിതി അംഗങ്ങളായ കെ കെ മുഹമ്മദ്, ടി കെ ചന്ദ്രന്‍, എം.പി. ഷിബു , കെ ടി എം കോയ, സി സത്യചന്ദ്രന്‍, കബീര്‍ സലാല, സുരേഷ് മേലേപ്പുറത്ത്, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

നവംബര്‍ 25 ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് കൊയിലാണ്ടി സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവകേരള സദസ്സ്. പതിനായിരങ്ങള്‍ നവകേരളത്തിന്റെ ഭാഗമാകും. രാവിലെ ഒമ്പത് മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!